ശാസ്ത്ര സമീക്ഷ  2023

കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്രാവബോധ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. 2023 മെയ് 23 മുതൽ 27 വരെ ബൊട്ടാണിക്കൽ  ഗാർഡനിലാണ് പരിപാടി നടത്തുന്നത്. 50 വിദ്യാർത്ഥികൾക്കാണ് ഓരോ ദിവസവും പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ശാസ്ത്ര വിഷയങ്ങളിൽ ചർച്ചകൾ, ഗാർഡനും ഗവേഷണ ലബോറട്ടറിയും കാണാനുള്ള അവസരം, പരിശീലനങ്ങൾ, തുടങ്ങി ശാസ്ത്രാവബോധം സൃഷ്ടിക്കാനുതകുന്ന പരിപാടികളാകും ശാസ്ത്ര സമീക്ഷയിൽ ഉണ്ടാകുക. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പരിപാടി.

ഫ്ലയറിലെ QR കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് അവസരം.

Sastra Sameeksha 2023 flyer